South Korea, US Kick Off Large-scale Air Exercise Amid North Korean Warnings
ചരിത്രത്തിലാദ്യമായി കൊറിയൻ അതിർത്തിയില്‍ ഇതുവരെ ഒരുക്കിയതില്‍ ഏറ്റവും വലിയ പടയൊരുക്കത്തിനൊരുങ്ങുകയാണ് അമേരിക്ക. യുദ്ധവിമാനങ്ങളും അത്യാധുനിക ആയുധങ്ങളും ഒരുക്കിവെച്ചിരിക്കുകയാണ് അമേരിക്ക. ഇനിയുള്ള അഞ്ച് ദിവസം കൊറിയൻ ഉപഭൂഖണ്ഡത്തില്‍ ആശങ്ക വിതച്ച് യുദ്ധവിമാനങ്ങള്‍ താഴ്ന്നു പറക്കും. ഈയടുത്താണ് ഉത്തര കൊറിയൻ സൈന്യം ദീർഘദൂര അത്യാധുനിക മിസൈല്‍ പരീക്ഷിച്ചത്. അമേരിക്കയും ദക്ഷിണ കൊറിയയും സംയുക്തമായി സൈനികാഭ്യാസം നടത്തുകയാണ്. അതിര്‍ത്തിയില്‍ സൈന്യത്തെ വിന്യസിക്കുന്നത് പ്രകോപന നീക്കമാണെന്ന ഉത്തര കൊറിയ മുന്നറിയിപ്പ് നല്‍കിയിരിക്കെയാണിത്. എന്നാല്‍ ഉത്തര കൊറിയയുടെ മിസൈല്‍ പരീക്ഷണമാണ് പ്രകോപനം സൃഷ്ടിക്കുന്നതെന്ന് അമേരിക്ക ആരോപിക്കുന്നു.അമേരിക്കയുടെ ഏത് ഭാഗവും ആക്രമിക്കാന്‍ ശേഷിയുള്ള മിസൈലാണ് കഴിഞ്ഞദിവസം ഉത്തര കൊറിയ പരീക്ഷിച്ചത്. ഇതില്‍ അമേരിക്ക ആശങ്ക പ്രകടിപ്പിച്ചരുന്നു.